Friday, April 24, 2026
Online Vartha
HomeSocial Media Trendingഡാ മോനെ ... നോ ലൂക്ക് ഷോട്ടിൽ തിളക്കി പാണ്ഡ്യ, മുംബൈ ഇന്ത്യൻസിൻ്റെ വൈറൽ...

ഡാ മോനെ … നോ ലൂക്ക് ഷോട്ടിൽ തിളക്കി പാണ്ഡ്യ, മുംബൈ ഇന്ത്യൻസിൻ്റെ വൈറൽ വീഡിയോ

Online Vartha
Online Vartha

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ‘നോ ലുക്ക്’ ഷോട്ട് വൈറലായിരുന്നു. 12-ാം ഓവറില്‍ ടസ്‌കിന്‍ അഹമ്മദിനെയാണ് നോ ലുക്ക് ഷോട്ടിലൂടെ ഹാര്‍ദിക് ബൗണ്ടറി കടത്തിയത്. ആത്മവിശ്വാസവും സ്വാഗും ആറ്റിറ്റ്യൂഡുമെല്ലാം പ്രകടമായിരുന്ന ഹാര്‍ദിക്കിന്റെ ഷോട്ട് സോഷ്യല്‍ മീഡിയ ഭരിക്കുകയും ചെയ്തിരുന്നു.

 

എന്നാല്‍ ഇത്തരം ഷോട്ട് ഹാര്‍ദിക് നേരത്തെയും അടിച്ചിട്ടുണ്ടെന്ന് ഓർമിപ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നാല് വര്‍ഷം മുന്‍പേ ഹാര്‍ദിക് മുംബൈയ്ക്ക് വേണ്ടി നോ ലുക്ക് ഷോട്ട് അടിക്കുന്ന വീഡിയോ ആണ് മുംബൈ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

2020ല്‍ മുംബൈ താരമായ ഹാര്‍ദിക് ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റിലാണ് നോ ലുക്ക് ഷോട്ട് അടിക്കുന്നത്. പന്ത് ബൗണ്ടറി കടന്നത് നോക്കുക പോലും ചെയ്യാതെ ‘കട്ട ആറ്റിറ്റ്യൂഡി’ല്‍ ഹാര്‍ദിക് അടുത്ത പന്ത് നേരിടാന്‍ തയ്യാറെടുക്കുന്നതും വീഡിയോയില്‍ കാണാം. ‘സ്വാഗ്’ എന്ന ക്യാപ്ഷനോടെയാണ് മുംബൈ വീഡിയോ പോസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!