പോത്തൻകോട് : പോത്തൻകോട് ടൗൺ റസിഡൻ്റസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ദേശീയ ഡോക്ടഴ്സ് ദിനത്തോട് അനുബന്ധിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രദേശങ്ങളിലുള്ള തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം, ഗ വ :ആയൂർവേദ ആശുപത്രി , ഗവ: ഹോമിയോ ആശുപത്രി , ഗവ: സിദ്ധാ ആശുപത്രി , ഗവ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോക്ടർ ഡി.സുനിൽ , തുടങ്ങി ആശുപത്രികളിലെ എല്ല’ഡോക്ടേഴ്സിനെയും ആദരിച്ചു . അസോസിയേഷൻ പ്രസിഡൻ്റ് എൻ.സുധീന്ദ്രൻ അദ്ധ്യക്ഷനായിരിക്കുന്ന ചടങ്ങിൽ സെക്രട്ടറി സുധൻ എസ്.നായർ സ്വാഗതം പറയുകയും , ട്രഷറർ എസ്.ബാബു മുഖ്യ പ്രഭാഷണം നടത്തുകയും , രാധാകൃഷ്ണൻ നായർ ,സംഗീത , സജിതാ സുനിൽ ,ഫാറൂഖ് , വേണു ഗോപാലൻ നായർ ,അജ്മൽ ഖാൻ എന്നിവർ പങ്കെടുക്കുകയും ചെയ്തു.






