വിവാദങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്നതിൻ്റെ ഇടയിലാണ് കഴിഞ്ഞദിവസം അറുപത്തിരണ്ടാം പിറന്നാൾ ദിനം ആഘോഷമാക്കി സിദ്ദിഖ് .തന്റെ പിറന്നാള്‍ ദിനം മറ്റൊരു സന്തോഷം കൂടെ വീട്ടില്‍ നടന്നിരുന്നു. കുഞ്ഞുമകളുടെ പേരിടല്‍ ചടങ്ങുകൂടെ ആഘോഷമാക്കിയതിന്റെ ചിത്രങ്ങള്‍ ആണ് സിദ്ദിഖിൻറെ മകൻ പങ്കുവച്ചത്.കുടുംബം എന്ന ക്യപ്ഷ്യൻ നല്‍കിയാണ് ചിത്രങ്ങള്‍ ഷഹീൻ സോഷ്യൽ മീഡിയിൽ പങ്കുവച്ചത്. വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകളും ഷഹീൻ നേർന്നിട്ടുണ്ട്. ഈ വർഷം ജൂലൈയില്‍ ആണ് ഷഹീനും അമൃതയ്ക്കും ഒരു പെണ്‍കുഞ്ഞുപിറന്നത്. സിദ്ദിഖിൻറെ മൂത്ത മകന്റെ വേര്‍പാടിന്റെ വേദന കുടുംബത്തെ തളർത്തിയ സമയത്തായിരുന്നു കുഞ്ഞിന്റെ ജനനം.സിദ്ദിഖിൻറെ രണ്ടാമത്തെ മകന്‍ ആണ് ഷഹീന്‍. ഷഹീനും ഭാര്യ അമൃതയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത് അമൃത ആയിരുന്നു. ജൂലൈ പത്തിനാണ് കുഞ്ഞ് പിറന്നത് ഒരാള്‍ കൂടി വന്നു ഞങ്ങളുടെ വീട് കുറച്ചുകൂടെ വലുതായിരിക്കുന്നു. അതേസമയം സിദ്ദിഖിന്റെ ഒപ്പം തന്നെ കുടുംബം ഉണ്ട് എന്നതിന്റെ തെളിവാണ് ചിത്രങ്ങള്‍.