Monday, February 16, 2026
Online Vartha
HomeKeralaചൂട് കൂടുമ്പോൾ വൈദ്യുതി ഉപയോഗവും സർവ്വകാല റെക്കോർഡിൽ

ചൂട് കൂടുമ്പോൾ വൈദ്യുതി ഉപയോഗവും സർവ്വകാല റെക്കോർഡിൽ

Online Vartha
Online Vartha

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് മറികടന്നു. 10.48 കോടി യൂണിറ്റായിരുന്നു ഉപയോഗം. മാര്‍ച്ച് 27ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. ഈ മാസവും യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും.ഉപയോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് നിലവില്‍ പ്രതിസന്ധി ഒഴിവാക്കുന്നത്.വൈദ്യുത ബോര്‍ഡ് ഈടാക്കുന്ന 10 പൈസയ്ക്ക് ഒപ്പം റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസ കൂടി ഈടാക്കുന്നതോടെയാണ് സര്‍ച്ചാര്‍ജിനത്തില്‍ 19 പൈസ ഈടാക്കുന്നത്.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!