Saturday, July 27, 2024
Online Vartha
HomeMoviesഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി 'ഗു’ പതിനേഴിനെത്തുന്നു.

ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി ‘ഗു’ പതിനേഴിനെത്തുന്നു.

Online Vartha
Online Vartha
Online Vartha

സദാസമയവും ഗുളികൻ , യക്ഷി, പ്രേതം ബാധതെക്കേ ച്ചൊവ്വാ.. എന്നൊക്കെ കേട്ട് ഭീതിയോടെ കഴിയുന്ന ഒരു കൂട്ടം കുട്ടികളടെ കഥയുമായി എത്തുന്ന ഗു എന്ന ചിത്രം മെയ് പതിനേഴിന് പ്രദർശനത്തിനെത്തുന്നുകേരളത്തിലെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്-ആണ് പ്രദർശനത്തിനെത്തിക്കുന്നത്.

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതനായ മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു. ബംഗ്ലുളൂരുവിൽ നിന്നും മിന്ന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ അൽപ്പം അമാനുഷികതകൾ നിറഞ്ഞതറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഹൊറർസൂപ്പർനാച്വറൽ വിഭാഗത്തിലുള്ള ഈ ചിത്രം കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചുള്ളതാണെങ്കിലും കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന ചിത്രമാണ്.

മാളികപ്പുറം എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്ഥാനം പിടിച്ച ദേവ നന്ദയാണ് ഈ ചിത്രത്തിലെ മിന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സൈജു ക്കുറുപ്പാണ് നായകൻ.നിരഞ്ജ് മണിയൻപിള്ള രാജു,. മണിയൻപിള്ള രാജു,കുഞ്ചൻ, അശ്വതി മനോഹരൻ, നന്ദിനിഗോപാലകൃഷ്ണൻ,ലയാനിംസൺ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ അനീനാ ആഞ്ചലോ, ഗോപികാ റാണി, എന്നിവരും ബാതോരങ്ങളായ, ആൽവിൻ മുകുന്ദ്, പ്രയാൻ, പ്രജേഷ് , ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!