Friday, April 24, 2026
Online Vartha
HomeTrivandrum Ruralപുറപ്പെട്ടത് പോത്തൻകോട്ടെ കുടുംബ വീട്ടിലേക്ക് , വഴിമധ്യേ നെടുമങ്ങാട് സിഐയുടെ ബൈക്കിന് കുറുകെ ചാടി...

പുറപ്പെട്ടത് പോത്തൻകോട്ടെ കുടുംബ വീട്ടിലേക്ക് , വഴിമധ്യേ നെടുമങ്ങാട് സിഐയുടെ ബൈക്കിന് കുറുകെ ചാടി തെരുവ് നായ

Online Vartha
Online Vartha

പോത്തൻകോട് : ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ നെടുമങ്ങാട് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന് പരിക്കേറ്റു. പോത്തൻകോടുള്ള കുടുംബ വീട്ടിലേക്ക് പോകുന്നതിനിടെ നന്നാട്ടുകാവ് ജങ്ഷനിൽ വച്ചായിരുന്നു. അപകടം.കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

തെരുവുനായ അപ്രതീക്ഷിതമായി ബൈക്കിൽ ഓടിവന്ന് ഇടിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്ന് വീണ സിഐ അഞ്ച് മീറ്ററോളം റോഡിലൂടെ നിരങ്ങിയതായി നീങ്ങി. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ പരുക്ക് ഗുരുതരമായില്ല. കൈയ്ക്കും കാലിനും ചെറിയ പരുക്കുകൾ മാത്രമാണുണ്ടായത്. നന്നാട്ടുകാവ് മുതൽ പോത്തൻകോട് ജംഗ്ഷൻ വരെ തെരുവ് നായ ശല്യം രൂക്ഷ മാണെന്ന് റസിഡന്‍റ്സ് അസോസിയേഷൻ പ്രവർത്തകർ പരാതിപ്പെടുന്നു. പോത്തൻ‌കോട് ഭാഗത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ അമ്പതോളം പേർക്കാണ് കടിയേറ്റത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!