വർക്കല : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനോത്ഘാടനം മലപ്പുറം തിരൂര്‍ വാഗന്‍ ട്രാജഡി ഹാളില്‍ നടന്ന സംസ്ഥാന തല പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.ഹ്രസ്വ ചിത്രത്തിന്റെ ജില്ലാ തല പ്രദര്‍ശന ഉദ്ഘാടനം വര്‍ക്കല നടന്ന ചടങ്ങില്‍ വെച്ച് വി ജോയി എംഎല്‍എ നിര്‍വ്വഹിച്ചു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തിന് വര്‍ക്കല പോലീസ് ഇന്‍സ്പെക്ടര്‍ ജെ എസ് പ്രവീണ്‍ സ്വാഗതം പറഞ്ഞു. അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് സി. വിനോദ് വിഷയാവതരണം നടത്തിയ യോഗത്തില്‍ വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി , വര്‍ക്കല ഡെപ്യൂട്ടി സൂപ്രണ്ട് ദീപക് ധന്‍കർ എന്നിവര്‍ സന്നിഹിതരായിരുന്നു
യോഗത്തില്‍ വെച്ച് ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആദരിച്ചു.