Sunday, April 26, 2026
Online Vartha
HomeTrivandrum Ruralആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Online Vartha
Online Vartha

തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മേവർക്കൽ പ്ലാവിള വീട്ടിൽ കെ അരുൺ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്.

 

മേവർക്കലെ വീട്ടിൽ നിന്നും വഞ്ചിയൂരിലേക്ക് പോകുവാൻ ബൈക്കിൽ എത്തിയപ്പോൾ, കിളിമാനൂർ ഭാഗത്ത് നിന്ന് പച്ചക്കറിയുമായി വന്ന ലോറിയുമായി അരുണിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. ലോറിയുടെ പിന്നിൽ തട്ടിയ രീതിയിലായിരുന്നു വാഹനമെന്ന് പൊലീസ് അറിയിച്ചു.

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!