Saturday, February 14, 2026
Online Vartha
HomeMoviesമലയാളത്തിന്റെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നു

മലയാളത്തിന്റെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നു

Online Vartha
Online Vartha

മലയാള സിനിമലോകത്തെ മികച്ച താര ജോഡികളാണ് ശോഭനയും മോഹൻലാലും ഇവർ വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഹിറ്റ് ജോഡി വെള്ളിത്തിരയിൽ എത്തുന്നത് 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്. ഓപ്പറേഷന്‍ ജാവ, സൌദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്.

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!