Saturday, July 27, 2024
Online Vartha
HomeTrivandrum Ruralവർക്കല പാപനാശം കടലിൽ തിരയില്‍പ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായി.

വർക്കല പാപനാശം കടലിൽ തിരയില്‍പ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായി.

Online Vartha
Online Vartha
Online Vartha

വർക്കല: വർക്കല പാപനാശം കടലിൽ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഞ്ചല്‍ സ്വദേശി അഖിലി (21)നെയാണ് കാണാതായത്.കാണാതായ അഖിലിനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ഇന്നലെ രാത്രി 7.15ഓടെ പാപനാശം ബലി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ കടലില്‍ കാണാതാകുകയായിരുന്നു.രാത്രി വൈകിയും കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. താലൂക്ക് തഹസില്‍ദാര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍മാര്‍ എന്നിവര്‍ ഇന്നലെ രാത്രി സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ തന്നെയാണ് തിരച്ചില്‍ നടക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!