പല കാരണങ്ങൾ കൊണ്ട് മനുഷ്യർ ആത്മഹത്യ ചെയ്ത വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.ഒരു റോബോട്ട് ആത്മഹത്യ ചെയ്തു എന്ന വാർത്ത കേൾക്കുന്നത് ആദ്യമായിട്ടായിരിക്കും അത്ഭുതപ്പെടേണ്ട.അമിത ജോലിഭാരം താങ്ങാനാകാതെ ഒരു റോബോട്ട് ആത്മഹത്യ ചെയ്തിരിക്കുകയാണ്.ദക്ഷിണകൊറിയയിലാണ് സംഭവം ഉണ്ടായത് റോബോട്ടിന്റെ ആത്മഹത്യയാണ് ഇന്ന് ലോകമെമ്പാടും ചർച്ചചെയ്യുന്നത്.ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ അഡ്മിനിസ്‌ട്രേഷൻ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലരമണിയോടെയാണ് സംഭവം.റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണ നിലയിലായിരുന്നു.അതേസമയം ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്കു മുമ്പ് സംഭവസ്ഥലത്ത് റോബോട്ട് നിരീക്ഷണം നടത്തുന്നതായി കണ്ടുവെന്ന് ചിലർ വ്യക്തമാക്കുന്നത്.കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ ആഘാതത്തിൽ റോബോട്ടിന്റെ ചിന്നി ചിതറിയ ശരീരം ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ആത്മഹത്യയുടെ കാരണമെന്താണെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ പറഞ്ഞു.ഈ സംഭവത്തിന് പിന്നാലെ റോബോട്ടുകളുടെജോലിഭാരത്തെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്.