Saturday, April 25, 2026
Online Vartha
HomeTrivandrum Ruralപഴകുറ്റി- മംഗലാപുരം റോഡ്: രണ്ടാം ഘട്ട റീച്ചിന്റെ നഷ്ടപരിഹാര തുക കൈമാറി

പഴകുറ്റി- മംഗലാപുരം റോഡ്: രണ്ടാം ഘട്ട റീച്ചിന്റെ നഷ്ടപരിഹാര തുക കൈമാറി

Online Vartha
Online Vartha

തിരുവനന്തപുരം : പഴകുറ്റി- മംഗലാപുരം റോഡിന്റെ രണ്ടാംഘട്ട റീച്ചിന്റെ നഷ്ടപരിഹാരത്തുക മന്ത്രി ജി ആർ അനിൽ ജില്ലാ കളക്ടർ അനുകുമാരിക്ക് കൈമാറി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ 44.64 കോടി രൂപ യുടെ ചെക്കാണ് മന്ത്രി കൈ മാറിയത്.

20 കിലോ മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും നവീകരിക്കുന്ന പഴകുറ്റി – മംഗലാപുരം റോഡിന് 170 കോടി രൂപയാണ് കിഫ്ബി ഫണ്ടിൽ നിന്നും ചിലവഴിക്കുന്നത്.

മുക്കം പാലമൂട് മുതൽ പോത്തൻകോട് വരെ ഉള്ള രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന ഭൂമി വിട്ടു നൽകുന്ന ഉടമകൾക്കുള്ള നഷ്ടപരിഹാര തുകയാണ് മന്ത്രി വിതരണം ചെയ്തത്. ഈ റീച്ചിൽ 400 കുടുംബങ്ങളിൽ നിന്നായി ഒരു ഏക്കർ 70 സെൻറ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. പുനരധിവാസ പാക്കേജിൽ ഉൾപ്പെടുന്നത് എട്ട് പേർക്ക് 9,50,000 രൂപയും നൽകും.

 

സെപ്റ്റംബറിൽ തുക വിതരണം പൂർത്തിയാക്കി ടെൻഡറിങ് ചെയ്യുന്ന തരത്തിൽ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ആദ്യ റീച്ചിൽ 203 കുടുംബങ്ങളിൽ നിന്നും 73.4 സെൻറ് ഭൂമി ഏറ്റെടുത്തു. ഇവർക്ക് 5.61 കോടി രൂപ നഷ്ടപരിഹാര തുക വിതരണം ചെയ്തിരുന്നു. പഴകുറ്റി മുതൽ മുക്കം പാലമൂട് വരെയുള്ള 7 കിലോമീറ്റർ റോഡ് വർക്കിനായി 35.52 കോടി രൂപയാണ് ചെലവഴിച്ചത്. ഈ റീച്ചിന്റെ പൂർത്തീകരണത്തിനായി 12.93 കോടി രൂപ അനുവദിച്ചിരുന്നു. തോപ്പിൽ കൺസ്ട്രക്ഷൻ കമ്പനിയാണ് ടെൻഡർ എടുത്തിരിക്കുന്നത്. ജൂലൈ ഒന്നിന് നിർമ്മാണം തുടങ്ങുന്നതിന് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

മൂന്നാം റീച്ചായ പോത്തൻകോട്-മംഗലാപുരം റോഡിൽ 247 കുടുംബങ്ങളിൽ നിന്നായി 66 സെൻറ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നഷ്ടപരിഹാര തുകയായി 9.46 കോടി രൂപ കൈമാറിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തികൾക്കായി 47.83 കോടി രൂപയാണ് അനുവദിച്ചത്. ഈ വർക്ക് പൂർത്തീകരണ ഘട്ടത്തിലാണ്. ജൂലൈ മാസം പൂർത്തിയാകാത്ത രീതിയിലാണ് വർക്ക് മുന്നോട്ട് പോകുന്നത്.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാൻ വേണ്ട നിർദേശവും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് സഫീർ, മറ്റു വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!