Wednesday, June 18, 2025
Online Vartha
HomeTrivandrum Cityപ്ലാനിങ്ങിൽ തന്നെ പാളി , കരമനയിൽ ജ്യൂസ് കടയെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടശ്രമം, ബീഹാർ സ്വദേശിയെപിടികൂടിയതിന്...

പ്ലാനിങ്ങിൽ തന്നെ പാളി , കരമനയിൽ ജ്യൂസ് കടയെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടശ്രമം, ബീഹാർ സ്വദേശിയെപിടികൂടിയതിന് പിന്നാലെ പാർട്ണറെയും വലയിൽ കുരുക്കി പോലീസ്

Online Vartha

തിരുവനന്തപുരം: ചില്ലറ വിൽപനക്കാരന് വേണ്ടി കഞ്ചാവെത്തിച്ച ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ കുച്ച് ബീഹാർ സ്വദേശിയായ രത്തൻ രാംദാസിനെയാണ് (35) തമ്പാനൂർ പൊലീസ് പിടികൂടിയത്. ചാല കരിമഠം കോളനിക്ക് സമീപം നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരമനയിൽ ജ്യൂസ് കടയിൽ ജോലിക്കാരനായ ആഷിക്ക് എന്ന യുവാവിന് വേണ്ടിയാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ജ്യൂസ് കട കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്താനായിരുന്നു ഇവരുടെ നീക്കം. കഴിഞ്ഞ മാസമായിരുന്നു രത്തൻ രാംദാസിനെ റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്ന് തമ്പാനൂർ പൊലീസ് പിടികൂടുന്നത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ആഷിക്കിനെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!