കഴക്കൂട്ടം: കഠിനംകുളം വാർഡ് മെമ്പറെ മർദ്ദിച്ച കേസിൽ രണ്ടുപേരെ പിടികൂടി കഠിനാംകുളം പോലീസ്’ ചിറയിൻകീഴ് പെരുങ്ങുഴി കുഴിയം വയൽതിട്ട വീട്ടിൽ അനീഷ് (34), പുതുകുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ നിസാം (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 31 നായിരുന്നു സംഭവം.
24ാം വാർഡ് മെമ്പറായ കബീറിനാണ് മർദ്ദനമേറ്റത്. അനീഷ് കബീറിനെ കഠിനംകുളത്തു വരുത്തി നിസാമും അനീഷും ചേർന്ന് മർദ്ദിച്ചു. മർദ്ദനമേറ്റ കബീർ പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി മുൻ വൈരാഗ്യം ആണ് ആക്രമണത്തിനു കാരണം എന്ന് പൊലീസ് പറഞ്ഞു.ഇരുവരെയും കോടതിയിൽ ഹാജരാക്കി.






