മംഗലപുരം: സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നു എന്ന് വിവരത്തെത്തുടർന്ന് പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ട ഭയന്ന് ഓടിയ പ്രതി പിടികൂടി മംഗലപുരം പോലീസ് .മംഗലപുരം കാട്ടു വിളാകം വീട് ,മുല്ലശ്ശേരി സ്വദേശി അനു നായർ(27) ആണ് പോലീസിൻ്റെ പിടിയിലായത്. വൈകുന്നേരം സ്കൂൾ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.ഇയാളിൽ നിന്നും 27 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.കൂടുതൽ കഞ്ചാവ് ഇയാൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലെ ഇക്കാര്യം ഉറപ്പിക്കാനാകുമെന്നും പോലീസ് പറഞ്ഞു.പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും