Saturday, January 25, 2025
Online Vartha
HomeSocial Media Trendingവല്ലത്തൊരു കൊള്ളത്തന്നെ; മൂന്ന് മാംഗോ ജ്യൂസിന് 290 രൂപ ! പ്ലാസ്റ്റിക് കപ്പിന്...

വല്ലത്തൊരു കൊള്ളത്തന്നെ; മൂന്ന് മാംഗോ ജ്യൂസിന് 290 രൂപ ! പ്ലാസ്റ്റിക് കപ്പിന് 40 രൂപയോ വൈറൽ കുറിപ്പ്

Online Vartha
Online Vartha
Online Vartha

താനെയിലെ ഒരു മാളിൽ പോയി മാംഗോ ജ്യൂസ് കുടിച്ച ഒരാൾ ബില്ല് വന്നപ്പോൾ ഞെട്ടിപ്പോയി. മൂന്ന് മാംഗോ ജ്യൂസാണ് വാങ്ങിയത്. ബില്ല് വന്നപ്പോൾ ആകെ തുക ഏകദേശം ആയിരത്തിനടുത്തായി. അതിനേക്കാൾ യുവാവിനെ അമ്പരപ്പിച്ചത് മറ്റൊരു കാര്യമാണ് മാംഗോ ജ്യൂസ് തന്ന പ്ലാസ്റ്റിക് കപ്പിനിട്ടിരിക്കുന്ന വില 40 രൂപ. മൂന്നു ഗ്ലാസിനും ചേർത്ത് മൊത്തം 120 രൂപ. രവി ഹന്ദ എന്നയാളാണ് ചിത്രങ്ങളടക്കം എക്സിൽ (ട്വിറ്റർ) ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മാംഗോ ജ്യൂസ് കുടിക്കാൻ ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് 40 രൂപ വില ഈടാക്കുന്നത് ആരാണ്! മുംബൈ ചെലവേറിയതാണെന്ന് അറിയാമായിരുന്നു, പക്ഷേ ഇത് അധിക്ഷേപമാണ്’ എന്നാണ് ഇയാൾ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്റെ ഒറിജിനൽ ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ്ഡിറ്റിലാണ്. റെഡ്ഡിറ്റിലെ പോസ്റ്റിൽ പറയുന്നത്, ജ്യൂസിന്റെ വില തങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അത് തങ്ങളെ അത്ര അസ്വസ്ഥരാക്കിയില്ല. എന്നാൽ, കപ്പിന്റെ വില തങ്ങൾക്ക് അറിയുമായിരുന്നില്ല. അത് തങ്ങളോട് പറഞ്ഞതുമില്ല എന്നാണ്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!