Tuesday, July 1, 2025
Online Vartha
HomeMoviesപൊട്ടിചിരിപ്പിക്കാൻ നുണക്കുഴി എത്തുന്നു

പൊട്ടിചിരിപ്പിക്കാൻ നുണക്കുഴി എത്തുന്നു

Online Vartha

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15 ന് പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ചിത്രം നേരിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനം, കൂടാതെ ഈ വർഷത്തെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ഗുരുവായൂർ അമ്പലനടയിലിനു ശേഷം ബേസിൽ ജോസഫ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം എന്നീ ഘടകങ്ങളാൽ ‘നുണക്കുഴി’ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ഉണർത്തുന്ന ചിത്രമാണ്

കോമഡി ഫാമിലി എന്റര്‍ടെയ്‍നര്‍ തന്നെയാകും ‘നുണക്കുഴി’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനവും ടീസറും സോഷ്യൽ മാധ്യമങ്ങളിൽ ഇപ്പോഴും ട്രെൻഡിംഗ് ആയി തുടരുകയാണ്. നർമ്മം കലർന്ന കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ബേസിലും ഗ്രേസും ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും കൂടുതലാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!