Saturday, January 18, 2025
Online Vartha
HomeSocial Media Trendingവീഡിയോ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ ലോകം !സിംഹ കുഞ്ഞുങ്ങളെ താലോലിക്കുന്ന യുവതിയുടെ വീഡിയോ ചർച്ചയാവുന്നു

വീഡിയോ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ ലോകം !സിംഹ കുഞ്ഞുങ്ങളെ താലോലിക്കുന്ന യുവതിയുടെ വീഡിയോ ചർച്ചയാവുന്നു

Online Vartha
Online Vartha
Online Vartha

പട്ടിയും പൂച്ചയും ഒക്കെ താലോലിക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ തരംഗമാകാറുണ്ട് എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഒരു ദൃശ്യമാണ് വൈറലാകുന്നത് സിംഹക്കുഞ്ഞുങ്ങളെ താലോലിക്കുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച വിഷയം . വീഡിയോ സോഷ്യൽ മീഡിയയിൽ‌ പങ്കുവച്ചിരിക്കുന്നത് freyaaspinall എന്ന യൂസറാണ്. ഒരു ബ്രിട്ടീഷ് കൺസർവേഷനിസ്റ്റാണ് ഫ്രേയ അസ്പിനാൽ. അവർ രക്ഷപ്പെടുത്തിയ നാല് സിംഹക്കുഞ്ഞുങ്ങളാണ് അവർക്കൊപ്പം വീഡിയോയിൽ ഉള്ളത്. അതിനെ കുറിച്ച് വിശദമായി അവർ കാപ്ഷനിൽ കുറിച്ചിട്ടുമുണ്ട്.

 

 

 

വീഡിയോയിൽ വീട്ടിൽ വളർത്തുന്ന പട്ടിക്കുഞ്ഞുങ്ങളെയോ പൂച്ചക്കുഞ്ഞുങ്ങളെയോ ഒക്കെപ്പോലെ ഫ്രേയയ്‍ക്കൊപ്പം കിടക്കയിൽ നാല് സിംഹക്കുഞ്ഞുങ്ങളെയും കാണാം. അവയെ അവൾ ലാളിക്കുന്നുണ്ട്. അവയും അവളെ നക്കിയും കെട്ടിപ്പിടിച്ചും ഒക്കെ സ്നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

 

‘ഏതാനും മാസങ്ങൾക്കു മുമ്പ് ദയാവധത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഈ 4 സിംഹക്കുഞ്ഞുങ്ങളെ ഞങ്ങൾ രക്ഷിച്ചത്. ലാഭത്തിനായി മൃഗങ്ങളെ ചൂഷണം ചെയ്യുന്ന ഒരാളുടെ അടുത്താണ് അവ ജനിച്ചത്, ഞങ്ങൾക്ക് സഹായിക്കാൻ കഴിയുമോ എന്നറിയാൻ വേണ്ടി ഒരാള്‍ ഞങ്ങളെ സമീപിച്ചു. മണിക്കൂറുകൾക്കകം തന്നെ ഇടപെട്ട് അവരെ രക്ഷപ്പെടുത്താൻ സാധിച്ചു.’

 

‘പിന്നീട് ഞാൻ അവയെ വളര്‍ത്താനുള്ള യാത്ര ആരംഭിച്ചു, അവയോടൊപ്പം ഉറങ്ങുകയും ഒരു അമ്മയെപ്പോലെ അവരെ വളർത്തുകയും ചെയ്തു. മുമ്പ് ഞങ്ങൾ രക്ഷപ്പെടുത്തി വളർത്തിക്കൊണ്ടുവന്ന മറ്റ് സിംഹങ്ങളെ അയച്ചതുപോലെ അവയെ ആഫ്രിക്കയിലേക്ക് അയയ്ക്കാനാണ് ഞങ്ങളുടെ പദ്ധതി’ എന്നാണ് ഫ്രേയ പറയുന്നത്.

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!