Sunday, December 14, 2025
Online Vartha
HomeTrivandrum Ruralഇത് വീടോ ? സോഷ്യൽ മീഡിയയിൽ ഞെട്ടിച്ച വീഡിയോക്ക് പിന്നിലെ സത്യമിതോ !

ഇത് വീടോ ? സോഷ്യൽ മീഡിയയിൽ ഞെട്ടിച്ച വീഡിയോക്ക് പിന്നിലെ സത്യമിതോ !

Online Vartha
Online Vartha

വീടെന്നാല്‍ അടച്ചുറപ്പുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും സ്വസ്ഥമായും സമാധാനമായും ജീവിക്കാന്‍ കഴിയുന്ന ഒരു ഇടം. അത് എങ്ങനെ വേണമെന്നുള്ളത് ഓരോരുത്തരുടെയും കാഴ്ചപ്പാടിനും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു. കെട്ടിടം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന സംശയത്തില്‍ ഓരോ കാഴ്ചക്കാരനും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള ഉത്തരമായിരുന്നു കുറിച്ചത്. കാഴ്ചക്കാരെ അത്ഭുപ്പെടുത്തിയത് രണ്ട് നിലയുള്ള കെട്ടിടത്തിന് ആകെ രണ്ടടി വീതി മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്നതാണ്

 

 

ആദ്യ കാഴ്ചയില്‍ അതൊരു ചുമര്‍ മാത്രമാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ കെട്ടിടത്തിന് രണ്ടടിയേ ഉള്ളൂവെങ്കിലും എസിയും ജനാലകളും ആ കെട്ടിടത്തിൽ കാണാം. പക്ഷേ, കെട്ടിടം എങ്ങനെയാണ് പണി കഴിപ്പിച്ചതെന്നും അതിലെങ്ങനെ ആളുകള്‍ താമസിക്കുമെന്നുമുള്ള സംശയത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍. കെട്ടിടത്തിന്‍റെ ഒരു വശത്ത് നിന്നുള്ള കാഴ്ചയില്‍ അത് വളരെ ഇടുങ്ങിയതാണ്. അതേ സമയം മറു വശത്ത് വെന്‍റിലേഷനും ജനാലകളും കാണാം. കെട്ടിടത്തിന്‍റെ ഒരു വശത്ത് 2 മുതൽ 3 അടി വരെ വീതിയാണുള്ളത്. മറുവശത്ത് 10 മുതൽ 20 അടി വരെ വീതിയും.

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!