Saturday, July 27, 2024
Online Vartha
HomeMoviesനെഞ്ചോരം ചാഞ്ചാടും.."..എന്നു തുടങ്ങുന്ന വിജയ് യേശുദാസിൻ്റെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു

നെഞ്ചോരം ചാഞ്ചാടും..”..എന്നു തുടങ്ങുന്ന വിജയ് യേശുദാസിൻ്റെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു

Online Vartha
Online Vartha
Online Vartha

സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിച്ച് ,സന്തോഷ് മോഹൻ സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ലിറിക്കൽവീഡിയോ ഗാനം പ്രകാശനം ചെയ്തു.വിജയ് യേശുദാസ് ആലപിച്ച ഈ ഗാനം ജോസ് മോട്ടോയുടെ വരികൾക്ക് റോണി റാഫേലിൻ്റെ ഈണത്തിലുള്ള വേദനയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനമായിട്ടാണ് അനുഭവപ്പെടുക.ഏറെ നാളത്തെ ഇടവേളക്കുശേഷമാണ് ലാളിത്യമുള്ളവരികളിലൂടെയും ഇമ്പകരമായ ഈണത്തിലൂടെയും അർത്ഥവത്തായ ഒരു ഗാനം ഉണ്ടാകുന്നത്.

“നെഞ്ചോരം ചാഞ്ചാടും..കുഞ്ഞാറ്റേ നിൻ്റെ പീലിചേലച്ചോ”..എന്ന  ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.പൊലീസ് ഡേ ഒരു പൊലീസ് സ്റ്റോറിയുടെ കഥ പറയുന്ന ചിത്രമാണ്.ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമ ‘ഇതിനിടയിൽ ഇത്തരമൊരു താരാട്ടുപാട്ടിൻ്റെ പ്രസക്തി ഒരു കുടുംബ പശ്ചാത്തലത്തിലേക്കാണ് എത്തപ്പെടുന്നത്.ടിനി ടോം ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡി.വൈ.എസ്.പി.ലാൽ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹരീഷ് കണാരൻ, നന്ദു, ധർമ്മജൻ ബൊൾ ഗാട്ടി, അൻസിബ, ശീ ധന്യ എന്നിവരും ഏതാനം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!