Thursday, October 10, 2024
Online Vartha
HomeSocial Media Trendingഇങ്ങനെയും ആരാധനയോ? കിംഗ്ഖാനെ പൊതിഞ്ഞ് ആരാധകർ ;വീഡിയോ ശ്രദ്ധേയമാകുന്നു

ഇങ്ങനെയും ആരാധനയോ? കിംഗ്ഖാനെ പൊതിഞ്ഞ് ആരാധകർ ;വീഡിയോ ശ്രദ്ധേയമാകുന്നു

Online Vartha
Online Vartha
Online Vartha

ലോകം മുഴുവൻ ആരാധിക്കുന്ന ഒരു താരമാണ് ഷാരൂഖ്. നടൻ ഷാരൂഖ് എത്തിയാല്‍ എന്തായാലും താരത്തെ കാണാൻ തിരക്ക് ഉണ്ടാകുന്നതും പതിവാണ്. ഷാരൂഖിന്റേതായി അത്തരത്തില്‍ ഒരു ആള്‍ക്കൂട്ടത്തിന്റെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്. മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടം താരത്തെ പൊതിയുന്നത് ആണ് കാണാൻ സാധിക്കുന്നത്.

 

 

ഷാരൂഖുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായ്‍യുടെ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തിലേക്ക് എത്തണം എങ്കില്‍ താൻ കഠിനാദ്ധ്വാനം ചെയ്യണം എന്നാണ് തമാശയോടെ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്. ഞങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട്. എന്താണ് ഞാൻ ചെയ്യുന്നത് എന്ന് പറയാറുണ്ട് അദ്ദേഹത്തോട്. ഒരിക്കല്‍ എനിക്ക് മികച്ച ഒരു കഥ ലഭിച്ചാല്‍ അദ്ദേഹത്തോടൊപ്പം ഞാൻ ഇരിക്കും. അദ്ദേഹത്തോട് അത് ഞാൻ എന്താലും പറയും എന്നും ആനന്ദ് എല്‍ റായ് ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ആരാധകരെ ആവേശപ്പെടുത്തുന്ന ഒരു മറുപടിയായിരുന്നു സംവിധായകൻ ആനന്ദ് എല്‍ റായ്‍യുടെ വ്യക്തമാക്കിയത്.

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നടൻ ഷാരൂഖടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!