Sunday, February 16, 2025
Online Vartha
HomeMoviesയോഗി ബാബു നായകൻ ; ചിത്രം ബോട്ട് വെള്ളിയാഴ്ച തിയേറ്ററുകളിൽ

യോഗി ബാബു നായകൻ ; ചിത്രം ബോട്ട് വെള്ളിയാഴ്ച തിയേറ്ററുകളിൽ

Online Vartha
Online Vartha
Online Vartha

യോഗി ബാബു നായകനായി യെത്തുന്ന പുതിയ തമിഴ് ചിത്രം ബോട്ടിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ കാലം 1943 ആണ്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ കടലില്‍ യോഗി ബാബു തുഴയുന്ന ഒരു വള്ളം ട്രെയ്‍ലറില്‍ കാണാം.യോഗി ബാബുവിനൊപ്പം ഗൗരി ജി കിഷന്‍, എം എസ് ഭാസ്കര്‍, ചിന്നി ജയന്ത്, ജെസി ഫോക്സ് അലെന്‍, ചാംസ്, മധുമിത, ഷാ ര, കുളപ്പുള്ളി ലീല, ആക്ഷാത് ദാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഓഗസ്റ്റ് 2 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

 

സംവിധായകന്‍ ചിമ്പുദേവന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. ജിബ്രാനാണ് സംഗീത സംവിധായകന്‍. മാലി ആന്‍ഡ് മാന്‍വി മൂവി മേക്കേഴ്സ്, ചിമ്പുദേവന്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ പ്രഭ പ്രേംകുമാര്‍, സി കലൈവാണി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മധേഷ് മാണിക്യമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ ടി സന്താനം, എഡിറ്റിംഗ് ദിനേശ് പൊന്‍രാജ്, കലാസംവിധാനം എസ് അയ്യപ്പന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വേല്‍ കറുപ്പസാമി, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സായ്, ശിവ, സ്റ്റണ്ട് ശക്തി ശരവണന്‍, സൗണ്ട് ഡിസൈന്‍- മിക്സിംഗ് എസ് അഴകിയകൂതന്‍, സുരെന്‍ ജി, പബ്ലിസിറ്റി ഡിസൈന്‍ ഭരണീധരന്‍ നടരാജന്‍, കോ ഡയറക്ടേഴ്സ് വേല്‍ കറുപ്പസാമി, ബാല പാണ്ഡ്യന്‍, യാത്ര ശ്രീനിവാസന്‍, കളറിസ്റ്റ് ജി ബാലാജി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!