Saturday, April 25, 2026
Online Vartha
HomeTrivandrum Ruralകാറിൽ എത്തിയ യുവാവും യുവതിയും വഴി ചോദിക്കാനെന്ന വ്യാജേനെ മാല മോഷണശ്രമം ;പണി പാളിയത്...

കാറിൽ എത്തിയ യുവാവും യുവതിയും വഴി ചോദിക്കാനെന്ന വ്യാജേനെ മാല മോഷണശ്രമം ;പണി പാളിയത് മുളകുപൊടി പ്രയോഗത്തിൽ

Online Vartha
Online Vartha

തിരുവനന്തപുരം:മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം , മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം. അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു.മുളകുപൊടി ലക്ഷ്‌മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!