പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട് ചില വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം തരംഗമാകുന്നത്. സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് പുഞ്ചിരി സമ്മാനിക്കുന്നു. വിദേശ രാജ്യത്തെത്തിയ ഒരു ചെറുപ്പക്കാരൻ സുഹൃത്തുക്കളോ വേണ്ടപ്പെട്ടവരെ ഇല്ലാതെ ഒരു റസ്റ്റോറന്‍റില്‍ ഒറ്റയ്ക്ക് സ്വന്തം പിറന്നാൾ കേക്ക് മുറിക്കുന്നതും തുടർന്ന് നടന്ന ഹൃദയസ്പർശിയായ രംഗങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.പുതിയൊരു നഗരത്തിൽ തനിച്ചാകുന്നതും തങ്ങളുടെ സന്തോഷങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാതെ വിഷമിക്കുന്നതും ഒക്കെ ചിലരുടെയെങ്കിലും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകാം. അത്തരത്തിൽ ഒരു കാഴ്ചയാണ് ഈ വീഡിയോയിലും ഉള്ളത്. സമൂഹ മാധ്യമ പോസ്റ്റ് പ്രകാരം ആൻഡ്രൂവേവ് എന്ന യുവാവ് ഒരു റസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാനായി എത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. റസ്റ്റോറന്‍റിൽ എത്തിയ അദ്ദേഹം ഒരു ചോക്ലേറ്റ് പേസ്ട്രി ഓർഡർ ചെയ്യുകയും തനിക്ക് വേണ്ടപ്പെട്ട ഏതാനും ആളുകളെ വീഡിയോ കോൾ ചെയ്യുകയും ചെയ്യുന്നു.