റീലുകൾക്കും അതിലൂടെ കിട്ടുന്ന ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടിയും ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുന്നവരാണ് പലരും . അതിനായി സ്ഥലകാലമോ, പരിസരമോ ഒന്നും നോക്കാതെ വീഡിയോ ഷൂട്ട് ചെയ്യുക എന്നത് മാത്രമേ മുമ്പിലുള്ളൂ. എന്നാൽ ഇപ്പോൾ ഒരു റീൽ എടുത്തതാണ് പൊല്ലാപ്പായി മാറിയിരിക്കുന്നത്. കളക്ട്രേറ്റിന്റെ മുന്നിൽ വച്ച് ചിത്രീകരിച്ച ഒരു വീഡിയോയാണ് വിവാദമാകുന്നത്.
മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം ഉണ്ടായത്. ‘വീഡിയോയിൽ കാണുന്നത് കളക്ട്രേറ്റിന്റെ മുന്നിൽവച്ച് ഡാൻസ് കളിക്കുന്ന ഒരു യുവതിയെയാണ്. അക്ഷയ് കുമാറും രവീണ ടണ്ടനും അഭിനയിച്ച മൊഹ്റയിലെയും പ്രശസ്തമായ ടിപ്പ് ടിപ്പ് ബർസ പാനി എന്ന ഗാനത്തിനൊപ്പമാണ് യുവതി ചുവട് വയ്ക്കുന്നത്. കറുത്ത സാരിയാണ് സ്ത്രീ അണിഞ്ഞിരിക്കുന്നത്. ആദ്യം തന്നെ സ്ത്രീ സ്റ്റെപ്പുകൾ കയറിപ്പോകുന്നതാണ് കാണുന്നത്. പിന്നീട് ചുവടുകൾ വയ്ക്കുന്നത് കാണാം.
നിരവധിപ്പേർ വീഡിയോയെ വിമർശിച്ചു മുന്നോട്ട് വന്നിച്ചുണ്ട്. യുവതിക്കെതിരെ നടപടി വേണമെന്നും പലരും ആവശ്യപ്പെട്ടു. ഒടുവിൽ, സോഷ്യൽ വർക്കറായ ആകാശ് ബറുവ യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്വാളിയോർ എസ്ഡിഎമ്മിന് രേഖാമൂലം പരാതി നൽകിയെന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്. കളക്ട്രേറ്റ് പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരം വീഡിയോ ഷൂട്ട് ചെയ്യുന്നത് നഗരത്തിന്റെ പേര് തന്നെ മോശമാക്കാൻ ഇടവരും എന്നായിരുന്നു ആളുകളുടെ കുറ്റപ്പെടുത്തൽ.