വർക്കല: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു .വിളപ്പുറംസ്വദേശി രാജേഷ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിക്ക് ആണ് സംഭവം.വീടിൻറെ മുൻവശത്ത് ഇരിക്കുകയായിരുന്ന രാജേഷിന് ഇടിമിന്നൽ ഏൽക്കുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.സമയം തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ മൂന്നുമണിക്കൂറായി ശക്തമായ ഇടിമിന്നലും മഴയുമാണ് ഉണ്ടായത്.വരും മണിക്കൂറിലും കനത്ത മഴയും ഇടിമിന്നലും ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.






