Saturday, April 25, 2026
Online Vartha
HomeTrivandrum Ruralപാറശ്ശാലയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പാറശ്ശാലയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Online Vartha
Online Vartha

തിരുവനന്തപുരം: പാറശാലയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. 10 കിലോ കഞ്ചാവാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.കരമന സ്വദേശി സനോജ് , നേമം സ്വദേശി വിഷ്ണുരാജ് എന്നിവരാണ് പിടിയിലായത്.ആന്ധ്രാപ്രദേശിൽ നിന്നും ബസ്സിൽ കടത്തിയ കഞ്ചാവാണ് പിടികൂടിയത്.ആന്ധ്രപ്രദേശിൽ നിന്നും നാഗർകോവിലേക്ക് ആദ്യം കഞ്ചാവ് എത്തിച്ചത് .തുടർന്ന് തിരുവനന്തപുരത്തെ പാറശ്ശാലയിൽ എത്തിക്കാൻ ശ്രമിക്കവേയാണ് പാറശ്ശാല പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ യുവാക്കളെ പിടികൂടിയത്.പിടിയിലായ വിഷ്ണുരാജ് കൊലപാതക കേസിൽ പ്രതികൂടിയാണെന്ന് പോലീസ് അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!