തിരുവനന്തപുരം : റേഷൻ മേഖലയോടുള്ള അവഗണനക്കെതിരെ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. റേഷൻ കടകൾ അടച്ചിട്ടാണ് സമരം നടത്തുക ‘കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ അടച്ചിട്ടാണ് സമരം. ഇന്നലെ രാവിലെ എട്ടുമണിക്ക് തുടങ്ങിയ സമരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും.റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം