Thursday, June 11, 2026
Online Vartha
HomeTrivandrum Cityഗൃഹനാഥനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

ഗൃഹനാഥനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

Online Vartha
Online Vartha

ശ്രീകാര്യം: പറമ്പ്   വൃത്തിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഗൃഹനാഥനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. പൗഡിക്കോണം കെ.കെ. ലൈൻ, കുഴിവള വീട്ടിൽ ജയകുമാറിനെയാണ് (58) ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
തന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ അയൽപക്കത്തെ പുരയിടത്തിലേക്ക് മാലിന്യം വീഴുന്നു എന്ന് ആരോപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് പിന്നീട് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ജയകുമാർ ഇരുമ്പ് കമ്പി കൊണ്ട് ഗൃഹനാഥന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!