കഴക്കൂട്ടം : റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തുണ്ടത്തിൽ പുല്ലാന്നിവിള വേളാങ്കണ്ണി ഹൗസിൽ നേശയ്യന്റെ ഭാര്യ ജസീന്ത (72) ആണ് മരിച്ചത്. കഴിഞ്ഞ ഒൻപതാം തീയതി രാവിലെ 6.30-ഓടെ പുല്ലാന്നിവിളയിലായിരുന്നു അപകടം. പാൽ സൊസൈറ്റിയിൽ നിന്നും പാൽ വാങ്ങി വരുന്നതിനിടെ യുവാവിന്റെ അമിത വേഗതയിൽ വന്ന ബൈക്ക് ജസീന്തയെ ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.






