Sunday, June 7, 2026
Online Vartha
HomeTrivandrum Cityകാര്യവട്ടത്ത് യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ; എസിയിട്ട് ഉറങ്ങിയപ്പോൾ ശ്വാസം മുട്ടിയതെന്ന് പ്രാഥമിക നിഗമനം

കാര്യവട്ടത്ത് യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ; എസിയിട്ട് ഉറങ്ങിയപ്പോൾ ശ്വാസം മുട്ടിയതെന്ന് പ്രാഥമിക നിഗമനം

Online Vartha
Online Vartha

തിരുവനന്തപുരം: കാര്യവട്ടം പേരൂരിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവ്കുമാർ (50) ആണ് മരിച്ചത്. കാര്യവട്ടം പേരൂർ ഭാഗത്തെ കളിക്കളത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച വൈകുന്നേരത്തോടെ ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ ഒരാളെ കണ്ടത്. തുടർന്ന് കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പൊലീസ് അകത്തുകടന്നത്. അപ്പോഴേക്കും രാജീവ് മരണപ്പെട്ടിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ശനിയാഴ്ച രാജീവ് ഈ പരിസരത്ത് കാർ പാർക്ക് ചെയ്തതെന്നാണ് വിവരം. അന്ന് കളിക്കാനെത്തിയ കുട്ടികളോട് ഇയാൾ സംസാരിച്ചിരുന്നതായും പറയപ്പെടുന്നു. കാറിൽ എസി ഓൺ ചെയ്ത് കിടന്നുറങ്ങിയപ്പോൾ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!