Friday, December 27, 2024
Online Vartha
HomeTrivandrum Ruralകിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

Online Vartha
Online Vartha
Online Vartha

കിളിമാനൂർ: മഴക്കുഴിയിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം.കിളിമാനൂർ അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ് -വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് (2)ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രൂപ വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടർന്ന് മൂത്ത കുട്ടി അമ്മയെ വിവരം അറിയിക്കുകയും ഇവർ നടത്തിയ തെരച്ചിലിൽ വീടിന് പുറക് വശത്തെ മഴക്കുഴിയിൽ രൂപയെ കാണുകയായിരുന്നു. കഴിഞ്ഞ ദിവസം നിർത്താതെയുള്ള മഴയിൽ കുഴി വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. കടയ്ക്കൽ താലൂക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കിളിമാനൂർ പോലീസ് കേസെടുത്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!