ശ്രീകാര്യം: ശ്രീകാര്യത്ത് കോൺക്രീറ്റ് മിക്സറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വെള്ളിയാഴ്ച രാവിലെ 10:20 ആണ് അപകടം ഉണ്ടായത്.കാര്യവട്ടം, പാങ്ങപ്പാറ നവോദയ നഗറിലെ ടിസി 2404 ഇ 1 ൽ മുഹമ്മദ് അഷറഫ് അലിയാണ് (36 ) മരിച്ചത്.അപകടത്തിൽ കൈക്ക് നിസ്സാരമായ പരിക്കേറ്റമുഹമ്മദ് അഷറഫിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ കേസെടുത്തു ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: റഹ്മത്ത് , മകൻ റാഹിൽ