Sunday, February 1, 2026
Online Vartha
HomeTrivandrum Ruralതമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

Online Vartha
Online Vartha

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സി.കുമാർ, ആശ എന്നിവരാണ് മരിച്ചത്..ലോഡ്ഡ്ജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം. ഇരുവരും പേയാട് സ്വദേശികളാണ്.

 

സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന കുമാര്‍ രണ്ടു ദിവസം മുമ്പ് ഇവിടെ മുറിയെടുത്തത്. ഇന്നലെ രാവിലെയാണ് ആശ ഇവിടേക്ക് എത്തിയത്. ഇരുവരെയും പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയെ മുറിയിൽ മരിച്ച നിലയിലും കുമാറിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊ‍‍‍ഡക്ഷൻ അസിസ്റ്റന്‍റാണ് മരിച്ച സി കുമാര്‍.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!