Tuesday, February 4, 2025
Online Vartha
HomeTrivandrum Cityഅച്ഛൻ്റ സുഹൃത്തെന്ന വ്യാജേനയെത്തി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം, ഒരാൾ...

അച്ഛൻ്റ സുഹൃത്തെന്ന വ്യാജേനയെത്തി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം, ഒരാൾ അറസ്റ്റിൽ 

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: അച്ഛൻ്റ സുഹൃത്തെന്ന വ്യാജേനയെത്തി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ
ബലംപ്രയോഗിച്ചു സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈൻ (34) ആണ് തുമ്പ പോലീസിൻ്റെ പിടിയിലായത്.തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ഈ കഴിഞ്ഞ 24 ന് രാവിലെ സ്കൂളിൽ പോകുമ്പോഴായിരുന്നു സംഭവം.അച്ഛൻറെ സുഹൃത്ത് എന്ന വ്യാജേനയാണ് കുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയത്.സഹോദരനെ വഴിയിൽ നിർത്തിയിട്ട് കടയിൽ പോയി മിഠായി വാങ്ങി വരാമെന്നു പറഞ്ഞു പെൺകുട്ടിയെയും കൊണ്ട് ഇയാൾ കടയിൽ പോയി മിഠായി വാങ്ങിയതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പെൺകുട്ടിയെ കടന്ന് പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.തിരിച്ച് പെൺകുട്ടിയെയും കയറ്റി സഹോദരൻ നിന്ന സ്ഥലത്ത് വന്ന് ഇരുവരെയും സ്കൂളിൽ കൊണ്ട് വിടുകയായിരുന്നു.
പിറ്റെ ദിവസം ശക്തമായ നെഞ്ചുവേദനഅനുഭവപ്പെട്ടതിനെ തുടർന്ന്
ആശുപത്രിയിൽ പോയപ്പോഴാണ് പെൺകുട്ടി പീഡന വിവരം പറയുന്നത്.തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. രണ്ട് പോക്സോ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അറസ്റ്റിലായ സദ്ദാം ഹുസൈൻ.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!