Friday, June 19, 2026
Online Vartha
HomeTrivandrum Cityട്രെയിനിൽ വച്ചു പരിചയപ്പെട്ട 16കാരിയെ സൗഹൃദം നടിച്ച് കഴക്കുട്ടത്തെ താമസ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ച അസാം...

ട്രെയിനിൽ വച്ചു പരിചയപ്പെട്ട 16കാരിയെ സൗഹൃദം നടിച്ച് കഴക്കുട്ടത്തെ താമസ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ച അസാം സ്വദേശി അറസ്റ്റിൽ

Online Vartha
Online Vartha

കഴക്കൂട്ടം. ട്രെയിനിൽ വച്ചു പരിചയപ്പെട്ട 16കാരിയെ സൗഹൃദം നടിച്ച് കഴക്കുട്ടത്തെ താമസ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ച അസാം സ്വദേശിയെ കഴക്കൂട്ടം പൊലീസ് അറസ്‌റ്റ് ചെയ്തു. അസാമിലെ നാഗോൺ സ്വദേശി ജൂബിൻ അഹമ്മദ് (18) ആണ് അറസ്‌റ്റിൽ ആയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ജൂബിൻ മുഹമ്മദിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസ് പിടിക്കുടുന്നത്. സംശയകരമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ നിൽക്കുന്നതു കണ്ട റെയിൽവേ പൊലീസ് ചോദ്യം ചെയ്യുമ്പോഴാണ് മുൻപ് ട്രെയിനിൽ വച്ചു ഇയാളെ പരിചയപ്പെട്ടെന്നും ത്രിപുര സ്വദേശിയായ തന്നെ കഴക്കൂട്ടത്ത് ഇയാൾ താമസിച്ചിരുന്ന വീട്ടിൽ കുട്ടികൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പറഞ്ഞത്. തുടർന്ന് റെയിൽവേ പൊലീസ് ഇയാളെ കഴക്കൂട്ടം പൊലീസിനു കൈമാറി. പെൺകുട്ടിയെ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ സംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!