Saturday, January 18, 2025
Online Vartha
HomeTrivandrum Ruralതലസ്ഥാനത്ത് ആറു ദിവസം കുടിവെള്ളം മുടങ്ങും

തലസ്ഥാനത്ത് ആറു ദിവസം കുടിവെള്ളം മുടങ്ങും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തലസ്ഥാനത്ത് ആറ് ദിവസം കുടിവെള്ളം മുടങ്ങും. ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം തടസ്സപ്പെടുന്നത്. വരുന്ന ആറു ദിവസത്തേക്ക് തലസ്ഥാനത്ത് ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തുമോ എന്നതിൽ മൗനം പാലിക്കുന്നത് ആശങ്കയാണ്.

പേരൂർക്കട ജലസംഭരണിയിൽ നിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായാണ് ഇന്ന് മുതൽ 21 വരെ ജലവിതരണം മുടങ്ങുന്നത്.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ -വഴുതക്കാട് റോഡിലെ ലൈനുമായി ബന്ധിപ്പിക്കുന്നതിനാണ് 23 മുതൽ 25 വരെ ജലവിതരണം മുടങ്ങുന്നത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!