Sunday, December 14, 2025
Online Vartha
HomeMoviesനിവിൻ പോളിയുടെ ആൽബം സോങ് ഹബീബി ഡ്രിപിൻ്റെ റിലീസ് വെള്ളിയാഴ്ച

നിവിൻ പോളിയുടെ ആൽബം സോങ് ഹബീബി ഡ്രിപിൻ്റെ റിലീസ് വെള്ളിയാഴ്ച

Online Vartha
Online Vartha

നിവിൻ പോളിയുടെ പുത്തൻ ആൽബം സോങ് വീഡിയോ റിലീസിനൊരുങ്ങുന്നു. ഹബീബി ഡ്രിപ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ 19 വൈകുന്നേരം ആറ് മണിക്കാണ് ഗാനം പ്രേക്ഷകരുടെ മുന്നിലെത്തും. ടീസറിലെ നിവിന്റെ ലുക്ക് ഇതിനോടകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് നിഖിൽ രാമനാണ്.ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!