തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ എണ്ണത്തിലും റെക്കോർഡ് വർധന. ഏപ്രിൽ, മേയ്, ജൂൺ എന്നീ മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. ഈ കാലയളവിൽ 7954 എയർ ട്രാഫിക് മൂവ്മെന്റുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 6887 ആയിരുന്നു.