തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഎസ്എഫ്ഐ .നാലുവർഷ ഡിഗ്രി കോഴ്സിന് ഫീസ് വർദ്ധിപ്പിച്ചത്പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് നേരെയുള്ള പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.കേരള കാലിക്കറ്റ് സർവകലാശാലകളുടെ നാലു വർഷത്തെ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാ ഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എഎസ്എഫ്ഐ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നതെന്നും ചുണ്ടിക്കാട്ടി.പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ചവിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർദ്ധനവ് .സാധാരണ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർത്ഥി വിരുദ്ധമായ ഈ തീരുമാനം പ്രതിഷേധ അർഹമാണെന്നും എഎസ്എഫ്ഐ ചുണ്ടിക്കാട്ടി.