ചിറയിൻകീഴ് : സ്കൂൾ കെട്ടിടത്തിൽ മുകളിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി. ചിറയിൻകീഴ് ശാരദവിലാസം ഹയർസെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഇളമ്പ സ്വദേശിനി അക്ഷയ ആണ് ചാടിയത്. പെൺകുട്ടി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. കാലിന് പൊട്ടൽ ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിൽ നിന്നും പെൺകുട്ടി ചാടാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.