തിരുവനന്തപുരം: നേമത്ത് 15 വയസുകാരൻ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർത്ഥി അനന്തകൃഷ്ണനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നു ഈ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്