Saturday, July 27, 2024
Online Vartha
HomeTrivandrum Rural36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍,കൊലപാതകമെന്ന് സംശയം മാതാവ് കസ്റ്റഡിയിൽ

36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍,കൊലപാതകമെന്ന് സംശയം മാതാവ് കസ്റ്റഡിയിൽ

Online Vartha
Online Vartha
Online Vartha

പോത്തൻകോട് :36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം മാതാവ് പോലീസ് കസ്റ്റഡിയിൽ.പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെയാണ് കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.അമ്മയോടെപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ടര മണിയോടെ കാണാതാവുകയായിരുന്നു തുടർന്ന് പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കിണറ്റിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.കുഞ്ഞിന്റെ ടൗവല്‍ കിണറ്റിൻ്റെ കൈവരിയിൽ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പോത്തൻകോട് പൊലീസ് കഴക്കൂട്ടം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്തത്. സംഭവവത്തിൽ കുട്ടിയുടെ മാതാവ് സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്. പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!