Sunday, August 2, 2026
Online Vartha
HomeTrivandrum Cityവാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

Online Vartha
Online Vartha
Online Vartha

നെടുമങ്ങാട്: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നെടുമങ്ങാട് വേങ്കവിള സ്വദേശി അഖിൽ എ.ജെ (33) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെ വാമനപുരം നദിയിലെ ചെല്ലഞ്ചിപ്പാലത്തിന് സമീപം സപ്തപുരം കുളിക്കടവിലായിരുന്നു അപകടം.നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അഖിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ കയത്തിൽപ്പെടുകയായിരുന്നു. മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് നദിയിൽ വൻ നീരൊഴുക്കും കുത്തൊഴുക്കുമുണ്ടായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിതുര ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. തുടർന്ന് മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!