വെഞ്ഞാറമൂട്: ഇരട്ട സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു .പുല്ലമ്പാറ പഞ്ചായത്തിലെ നാഗരുകുഴി പാലംകോണം പാണന്‍ വിളാകം കിഴക്കുംകര പുത്തന്‍ വീട്ടില്‍ സുനില്‍ കുമാറാണ്(51) മരിച്ചത്. ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ അനില്‍ കുമാറിനാണ് വൈദ്യുതാഘാതമേറ്റ് തെറിച്ച് വീണത് കാരണമുണ്ടായ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 3.30ന് ആയിരുന്നു സംഭവം. പമ്പ് ഹൗസിന് അടുത്തുള്ള കിണറിന് സമീപം സുനില്‍ കുമാറിനെ അനക്കമറ്റ നിലയില്‍ കണ്ട അനില്‍ കുമാര്‍ കുലുക്കി ഉണര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. മുറിവുകളേറ്റെങ്കിലും രക്ഷപ്പെട്ട ഇയാളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി സുനില്‍ കുമാറിനെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയാണുണ്ടായത്. . പമ്പ് ഹൗസിലെ സ്റ്റാര്‍ട്ടറില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ്്് നിഗമനം. കാര്‍്ഷിക വൃത്തിയും ഓട്ടോ ഓടിക്കലും തൊഴിലായി സ്വീകരിച്ച ആളാണ് സുനില്‍ കുമാര്‍. വെഞ്ഞാറമൂട് പോലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍്ച്ചറിയിലേക്ക് മാറ്റി. പിതാവ്. മാധവന്‍ പിള്ള, മാതാവ്. ശാന്തകുമാരി.








