വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 10-ാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു യുവാവ് അറസ്റ്റില്‍.പത്തനം തിട്ട മല്ലപ്പള്ളി ചവിയൂര്‍ തുണ്ടില്‍ വീട്ടില്‍ അഭിഷേകാണ്(19) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ 11ന് രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് അഭിഷേകിനെ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ കാണുകയുണ്ടായി. അന്ന് അവിടെ നിന്നും ഇയാള്‍ രക്ഷപ്പെട്ടെങ്കിലും രക്ഷകര്‍ത്താക്കളുടെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയുകയും ആളെ കുറിച്ച് സൂചന നല്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ പത്തനംതിട്ടയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.








