Saturday, July 27, 2024
Online Vartha
HomeSportsസമ്മര്‍ദ്ദത്തെ തരണം ചെയ്ത് എങ്ങനെ കളിക്കണമെന്ന് തുറന്നുപറഞ്ഞ് ധോണി

സമ്മര്‍ദ്ദത്തെ തരണം ചെയ്ത് എങ്ങനെ കളിക്കണമെന്ന് തുറന്നുപറഞ്ഞ് ധോണി

Online Vartha
Online Vartha
Online Vartha

ചെന്നൈ: ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകരില്‍ ഒരാളാണ് എം എസ് ധോണി. മികച്ച നായകര്‍ക്കും പലപ്പോഴും ഫൈനല്‍ മത്സരങ്ങളുടെ സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ സാധിക്കില്ല. എന്നാല്‍ മൂന്ന് ഐസിസി ട്രോഫികളും അഞ്ച് ഐപിഎല്‍ കിരീടങ്ങളും ധോണി നേടിയിട്ടുണ്ട്. പിന്നാലെ മത്സരങ്ങളിലെ സമ്മര്‍ദ്ദ നിമിഷങ്ങളെ എങ്ങനെ മറികടക്കണമെന്ന് വ്യക്തമാക്കുകയാണ് നായകന്‍.

മത്സരങ്ങളില്‍ ഭയവും സമ്മര്‍ദ്ദവും ഉണ്ടാകണം. തനിക്ക് ഭയമില്ലെങ്കില്‍ ധൈര്യവും ഉണ്ടാകില്ല. സമ്മര്‍ദ്ദത്തിലാണ് ശരിയായ തീരുമാനമെടുക്കുന്നത്. എല്ലാ കാര്യങ്ങളും മനസില്‍ ഓര്‍ത്തുവെയ്ക്കാന്‍ കഴിയണമെങ്കില്‍ ഭയം ഉണ്ടാകണം. തനിക്ക് സമ്മര്‍ദ്ദമുണ്ടെങ്കിലും ആളുകള്‍ തന്നെ ശാന്ത സ്വഭാക്കാരനായാണ് കരുതുന്നതെന്ന് ധോണി പറഞ്ഞു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!