Sunday, August 2, 2026
Online Vartha
HomeTrivandrum Cityഗോകുലം ഗോപാലൻ ജന്മദിന ആഘോഷവും, ശ്രീ ഗോകുലം ഹെൽത്ത് കെയർ ഫൗണ്ടേഴ്സ് ഡേയും സംഘടിപ്പിച്ചു.

ഗോകുലം ഗോപാലൻ ജന്മദിന ആഘോഷവും, ശ്രീ ഗോകുലം ഹെൽത്ത് കെയർ ഫൗണ്ടേഴ്സ് ഡേയും സംഘടിപ്പിച്ചു.

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ ജന്മദിന ആഘോഷ പരിപാടിയും, ശ്രീ ഗോകുലം ഹെൽത്ത് കെയർ ഫൗണ്ടേസ്സ് ആൻഡ് സ്റ്റാഫ് ഡേയും ഗ്രീൻഫീൽഡ് ഓഡിറ്റോറിയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ശ്രീ ഗോകുലം ഗ്രൂപ്പ്‌ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
മന്ത്രിമാരായ എം ലിജു, ബിന്ദു കൃഷ്ണ,റോജി ജോൺ, ഓ.ജെ.ജനിഷ്, എം.എൽ.എമാരായ വി. മുരളീധരൻ, രമ്യ ഹരിദാസ്, സുധീർഷ പാലോട്, പഴയകുളം മധു, കോപ്പറേഷൻ മേയർ വി.വി രാജേഷ്, മുൻമന്ത്രി കെ. ബി .ഗണേഷ് കുമാർ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽസെക്രട്ടറി സ്വാമി ശുഭാകനന്ദ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സാമി ഗുരുരത്നം ജ്ഞാന തപസ്സി, പാളയം ഇമാം സുഹൈബ് മൗലവി,ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു, എ.ഡി.ജി.പി മാരായ പി .വിജയൻ , എസ് .ശ്രീജിത്ത് , ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, ചലച്ചിത്ര താരങ്ങളായ അർജുൻ, പാർഥിപൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ലാൽ,സംവിധായകരായ ടി .എസ് സുരേഷ് ബാബു, ബി ഉണ്ണികൃഷ്ണൻ, രാജീവ് അഞ്ചൽ, ബിജു രമേശ്,ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ,മാനേജിങ് ഡയറക്ടർ ഡോ ഷീജാ. ജി. മനോജൻ തുടങ്ങിയവർ പങ്കെടുത്തു. ഗോകുലം ബ്യൂണോതൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് 100 കുട്ടികൾക്കുള്ള കിടക്കകളും മന്ത്രി ബിന്ദു കൃഷ്ണ ചടങ്ങിൽ വിതരണം ചെയ്തു.തൊഴിൽ മേഖലയിൽ സുദീർഘമായ സേവനം കാഴ്ചവച്ച സ്റ്റാഫുകളെ ചടങ്ങിൽ ആദരിച്ചു. ശ്രീ ഗോകുലം ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് സ്റ്റാഫ് അംഗങ്ങളും, കുടുംബാംഗങ്ങളും പങ്കെടുത്ത കലാപരിപാടികളും തുടർന്ന് നടന്നു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!