തിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. ഇന്നലെ വൈകീട്ട് നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. കൃത്യമായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 2 .250 കിലോ സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഡി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. തൃശ്ശൂർ സ്വദേശികളായ ജിജോ ശരത് എന്നിവരെ പിന്നീട് സ്വർണാഭരണങ്ങൾസഹിതംജി എസ് ടി വകുപ്പിന് കൈമാറി.