നെടുമങ്ങാട് : ഭാര്യ നടത്തുന്ന ഡി.ടി.പി സെന്ററിൽ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുക്കോലയ്ക്കൽ പറണ്ടോട്ടുകോണം മണി മന്ദിരത്തിൽ സതീഷ് കുമാർ (56) ആണ് മരിച്ചത്. രാവിലെ നെടുമങ്ങാട് റവന്യു ടവറിലാണ് സംഭവം. ഭാര്യ തങ്കമണി നടത്തുന്ന ഡി.ടി.പി സെന്റർ മുറിയിൽ ചുരിദാർ ഷാളുപയോഗിച്ചാണ് സതീഷ് കുമാറിനെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . സെന്റർ തുറക്കാനെത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. കെട്ടിടങ്ങൾക്ക് ടൈൽ പാകുന്ന ജോലിക്കാരനായിരുന്നു.മദ്യലഹരിയിൽ ഭാര്യയോടു വഴക്കിട്ട് ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറഞ്ഞു.ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം സംസ്കരിച്ചു.